Stanley V Sunny

Stanley V Sunny

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Stanley V Sunny, 473, .

21/03/2026

Welcome to Oman✈️

Photos from Stanley V Sunny's post 09/11/2024

ഒരു വിക്കറ്റ് കീപ്പര്‍ക്കും ഇല്ലാത്ത റെക്കോര്‍ഡ് സ്വന്തമാക്കി സഞ്ജുSanju Samson 🫂

1.തുടര്‍ച്ചയായ രണ്ട് ടി20 സെഞ്ച്വറികള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍.

2.രാജ്യാന്തര ടി20യില്‍ തുടര്‍ച്ചയായ രണ്ട് സെഞ്ച്വറികള്‍ നേടുന്ന നാലാമത്തെ താരം. (ഗുസ്താവോ മക്കെയോണ്‍, റിലീ റൂസോ, ഫില്‍ സാള്‍ട്ട് എന്നിവരാണ് മറ്റ് മൂന്ന് പേര്‍)

3.ടി20യില്‍ ഏറ്റവും കൂടുതല്‍ 50+ സ്‌കോറുകള്‍ നേടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍.(എം എസ് ധോണിയെയും റിഷഭ് പന്തിനെയും പിന്നിലാക്കി)

4.ദക്ഷിണാഫ്രിക്കയില്‍ തുടര്‍ച്ചയായ രണ്ട് രാജ്യാന്തര സെഞ്ച്വറികള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം.(ഏകദിനത്തിലുംടി20യിലും)

5.ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയുടെ ഏറ്റവും വേഗമേറിയ ടി20 സെഞ്ച്വറി. (47 പന്തില്‍; സൂര്യകുമാര്‍ യാദവിന്റെ 55 പന്തിന്റെ റെക്കോര്‍ഡ് മറികടന്നു)

കരിയറിലെ പത്താം വര്‍ഷത്തിലേക്ക് കടക്കുമ്പോഴാണ് സഞ്ജു ടീമിലെ അനിവാര്യനായി മാറുന്നത്

Photos from Stanley V Sunny's post 27/03/2024

IPL കളികളിൽ ഇന്നായിരുന്നു പൊടിപൂരം.അടിയോടടി

ട്രാവിസ് ഹെഡ് തുടങ്ങി അഭിഷേക് ശർമ്മയിലൂടെ ക്‌ളാസ്സെനിൽ വന്ന് നിന്നപ്പോൾ ചരിത്രത്തിലെ ഏറ്റവും വലിയ സ്കോർ സൺ റിസേർസ് അടിച്ചെടുത്തു 277

തിരിച്ചു മുംബൈ നല്ലൊരു ശ്രമം നടത്തി തിലക് വർമ, ടിം ഡേവിസ് എന്നിവർ പൊളിച്ചു

ഇതിന്റെ ഇടക്ക് തിലക് വർമ ഒരു സൂര്യകുമാർ യാദവ് കളിക്കുന്നതും കണ്ടു.. ഞാൻ ഇവിടെ ഉണ്ട് എന്ന് ഡ്രസിങ് റൂമിൽ നോക്കി ഒരു ആക്ഷൻ 🤭...

ആദ്യ രണ്ടു കളി തോറ്റു എന്ന് കരുതി ദൈവത്തിൻറെ പോരാളികളെ തളർത്താൻ നോക്കണ്ട.ആറുകളി അടിപ്പിച്ച് തോറ്റിട്ട് കപ്പ് എടുത്ത ചരിത്രം മുംബൈക്ക് ഉണ്ട് അത് മറകേണ്ട കനൽ ഒരു തരി മതി കത്തിപ്പടരാൻ '

Well Done SRH
IPL 2024

31/12/2023

ഒരു പാട്‌ വ്യക്തിപരമായ പുതിയ അനുഭവങ്ങൾ നിറച്ചു തന്ന ഒരു വർഷമാണ് കടന്നു പോകുന്നത്‌..എല്ലാം പഴയ പടിയിൽ ആയികിട്ടാൻ ഉള്ള ഒരു വ്യഗ്രതയിൽ അതിനുള്ള ശ്രമം തുടർന്ന് കൊണ്ടിരിക്കുന്നു

ഒരുപാട് പുതിയ രീതികൾ പരീക്ഷിച്ച വർഷം കൂടിയാണ് 2023 .എന്റെ ചുറ്റുമുള്ള സകല കാര്യങ്ങളിലും എനിക്കു അഭിപ്രായം ഉണ്ടാവണമെന്നും ,അതു ഞാൻ പറയണം എന്നുമുള്ള വാശി ഉപേക്ഷിച്ചു(ആകെ തെറ്റിയത് 2022 ഡിസംബർ 8 ആം തിയതി മാത്രം ആണ്😉) ചുറ്റുപാടുള്ള പല കാര്യങ്ങളും എന്നെ മാനസികമായി ബാധിക്കാത്ത രീതിയിൽ മനസിനെ പരുവപ്പെടുത്തി എടുത്തു.. അതു പോലെ തന്നെ വ്യക്തിപരമായി എന്നെ ബാധിക്കാത്ത പല പ്രശനങ്ങളിലും നിന്നും ഒഴിഞ്ഞു മാറി എങ്ങനെ സമാധാനമായി ജീവികാം എന്നു ആലോചിച്ചു തുടങ്ങി...

ജീവിക്കുന്ന ഒരോ നിമിഷവും കൂടുതൽ വ്യക്തി ജീവിതത്തിനും,കുടുംബ ജീവിതത്തിനും പ്രാധാന്യം കൊടുക്കുക എന്ന ഒരു പോളിസി ഉണ്ടാക്കിയെടുക്കാനുള്ള ഒരു ശ്രമം തുടങ്ങി🫣 അതിനൊരു പക്വതയും പാകതയും വന്നെന്നു തോന്നുന്നുണ്ട്..🫣 അവനവന്റെ സന്തോഷവും മനസമാധാനം കൂടി നോക്കണം എന്നു ഉള്ളത് കൊണ്ട് ഈ പോളിസി ഇനിയും തുടരും....😔

യാത്രകൾ ധാരാളം ചെയ്ത ഒരു വർഷം കൂടിയായിരുന്നു 2023, അത് ഇനിയും കുടുംബത്തിന്റെ കൂടെ സൗകര്യം പോലെ ക്രമീകരിക്കണം..🤓

യാത്രകൾ കൂടിയപ്പോൾ വായന നല്ലതു പോലെ കുറഞ്ഞ ഒരു വർഷം കൂടിയാണ് 2023

സൗഹൃദങ്ങൾ ധാരാളം ഉണ്ടായ വർഷം കൂടിയായിരുന്നു ഇത്‌ ,നല്ലതു പോലെ സൗഹൃദം കൊണ്ടുപോകാൻ സാധിച്ചു ,പണം തടസം ആകുന്ന ഇടങ്ങളിലിൽ നിന്നും ഒഴിഞ്ഞു മാറി നിന്നിരുന്നു അതിന്റെ ഗുണവും കിട്ടി സൗഹൃദങ്ങൾക് ഒക്കെ ഒരു പകിട്ടു കൂടി..🤝

മുൻ വർഷങ്ങളിലെ പോലെ തന്നെ നമ്മുടെ ഭാഗം കേൾക്കാതെ മറ്റുള്ളവർ പറയുന്നത് കേട്ടു നമ്മളെ പറ്റി തീർപ്പ്‌ ഉണ്ടാകുന്നവരിൽ നിന്നും ഒഴിഞ്ഞു മാറി🙏🏼

സാമൂഹ്യ ജീവിതത്തിൽ ചില ഉത്തരവാദിത്തങ്ങൾ ഏറ്റുടുത്ത വർഷം കൂടിയാണ് കടന്നു പോകുന്നത്, ഇത് ഒന്ന് കൂടി ചിന്തിച്ചു 🤔ഏറ്റെടുക്കേണ്ട ഉത്തരവാദിത്വംആണ് ഒരു തോന്നൽ തോന്നി തുടങ്ങിയിരിക്കുന്നു പഴയതു പോലെ സ്ഥാനങ്ങൾ ഒന്നും തന്നെ ഭ്രമിപ്പിക്കുന്നില്ല എന്നതാണ് വാസ്തവം...🤗

"ലോലമാം ക്ഷണമേ വേണ്ടു ബോധം ഉള്ളിൽ ജ്വലിപ്പാനും മാലണക്കും തമസാകെ നീങ്ങി പോകാനും"

വായന-എഴുത്തു കൂട്ടണം, ആരോഗ്യം ശ്രദ്ധിക്കണം, കുടുംബത്തിന് കൂടുതൽ സമയം നീക്കി വെയ്ക്കണം എന്നിങ്ങനെയുള്ള, കുറെ വർഷങ്ങളായുള്ള, നടക്കാത്ത ന്യൂഇയർ റസലൂഷൻസ് ഇക്കുറി വീണ്ടും പുതുക്കണം അല്ലെങ്കിൽ പണി ഏതു വഴിയാണ് വരുന്നത് എന്ന് അറിയുകയില്ല...

നിങ്ങൾക്കു
സന്തുഷ്ട ജീവിതം നയിക്കണമെങ്കിൽ അതിന് ഒരു ലക്ഷ്യവുമായി ബന്ധിപ്പിക്കുക... അല്ലാതെ മനുഷ്യരുമായോ വസ്തുക്കളുമായോ അല്ല..

01/09/2022
19/05/2022

Let your Furniture shine

27/10/2020

Vessels so clean, they look like mirrors

A complete solution for cleaning



The latest dish/surface -cleaning solutions from Hospitech Solutions, Oman. The most effective range of dishwashing/ cleaning solvents for shiny, tidy, and spotless surfaces.
Quick Cleaning, Precise and Effective! If cleaning is a game then these dishwashing solvents have the best names.
HOSPITECH
Address: P.O. Box: 3360, P.C: 111, CPO,
Sultanate of Oman

Connect with us👇
Tel: +968-24835926📞
GSM: +968 94101279☎️
Email: [email protected]

Want your business to be the top-listed Furniture Store?

Telephone

Website