10/08/2024
Janakeeya Lab
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Janakeeya Lab, Alappuzha.
10/08/2024
14/09/2018
അറിഞ്ഞിരിക്കുക.
05/09/2018
പ്രളയ ദുരിതത്തോടൊപ്പം
എലിപ്പനി പടരുന്ന സാഹചര്യത്തിൽ
എലിപ്പനി നിർണ്ണയിക്കുന്നതിനുള്ള
550 രൂപ ചാർജ് ചെയ്യുന്ന
Leptospira IgG / IgM ടെസ്റ്റുകൾ
ഏറ്റവും കുറഞ്ഞ നിരക്കിൽ
(200 രൂപയ്ക്ക് ) ചെയ്യുവാൻ തീരുമാനിച്ചിരിക്കുന്നു.
Mobile Number : 907472240
Mannancherry
30/01/2018
ജനകീയ പോളിക്ലിനിക്ക്
===================
കാർഡിയോളജി മെഡിക്കൽ ക്യാമ്പ്
ആലപ്പുഴ മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗം ഡോക്ടർ ഡോ.അബ്ദുൾ സലാമിന്റെ നേതൃത്വത്തിൽ കലവൂർ ജനകീയ പോളിക്ലിനിക്കിൽ 2018 ഫെബ്രുവരി 3ന് ഉച്ചയ്ക്ക് 2 മണി മുതൽ.
------------------------------------------------
ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് മാത്രം.
------------------------------------------------
രജിസ്ട്രേഷന് വിളിക്കുക
ജനകീയ മെഡിക്കൽസ് 7592 039 996
ജനകീയ ലാബ് 8891 993 992
പി.കൃഷ്ണപിള്ള സ്മാരക ട്രസ്റ്റ്
അടിവാരം - മണ്ണഞ്ചേരി
മണ്ണഞ്ചേരി. പി.ഒ
രജി.നമ്പർ ALP /TC/659/2013
=========================
ട്രസ്റ്റിന്റെ കീഴിൽ മണ്ണഞ്ചേരി അടിവാരത്ത് പ്രവർത്തിക്കുന്ന ജനകീയ ലാബിലേയ്ക്ക് പരിചയ സമ്പന്നരായ ലാബ് ടെക്നീഷ്യന്മാരെ ആവശ്യമുണ്ട്.
വിദ്യാഭ്യാസ യോഗ്യത : BSc MLT / DMLT
അഞ്ചോ അതിലധികമോ വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം
ജൂലൈ 10 ന് മുൻപ് ലാബ് ഓഫീസിൽ ബന്ധപ്പെടുക
ഫോൺ: 8891993992, 9496331174, 9947277992
12/05/2017
20/04/2017
26/03/2017
ജനകീയ ഡ്രസ്സ് ബാങ്കുമായി പി കൃഷ്ണപിള്ള ട്രസ്റ്റ് - Eyewitness News ജനകീയ ഡ്രസ്സ് ബാങ്ക് നിങ്ങളുടെ പക്കൽ പഴകിയതോ, ഉപയോഗിക്കാത്തതോ, നിങ്ങൾക്ക് മാച്ചാകാത്തതോ ആയ നിരവധി ഡ്രസ്സുകൾ ഉണ്ടാകും അവ കൃഷ്ണപിള്ള സ്മാരക ട്രസ്റ്റിന്റെ പക്
07/02/2017
ജനസഹായ കേന്ദ്രം മാതൃകാപരം
ആതുരശുശ്രൂഷ രംഗത്തെ സേവനങ്ങളും മറ്റ് ആനുകൂല്യങ്ങളും ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിനായി ആരംഭിച്ച ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിനായ് ആരംഭിച്ച ജനസഹായ കേന്ദ്രം മാതൃകാപരമാണെന്ന് ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക്ക് പറഞ്ഞു.
പി. കൃഷ്ണപിള്ള സ്മാരക ട്രസ്റ്റ് കലവൂരിൽ ആരംഭിച്ച ജനകീയ പോളിക്ലിനിക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള സർക്കാർ, ത്രിതല പഞ്ചായത്തുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും ലഭ്യമാകുന്ന സേവനങ്ങളും ആനുകൂല്യങ്ങളും സംബന്ധിച്ച വിവരങ്ങളും അപേക്ഷാ ഫാറങ്ങളും ജനസഹായ കേന്ദ്രത്തിൽ ലഭിക്കും.
അപേക്ഷകൾ പൂരിപ്പിച്ച് വില്ലേജ് ഓഫീസറുടെ റിപ്പോർട്ട് സഹിതം ട്രസ്റ്റിന്റെ പ്രവർത്തകരെയോ സഹായകേന്ദ്രത്തിലോ ഏൽപ്പിച്ചാൽ മതിയാവും.
ട്രസ്റ്റിന്റെ മൂന്നാമത് ജനകീയ സംരഭമാണ് ജനകീയ പോളിക്ലിനിക്ക്. ജനറൽ മെഡിസിൻ, കാർഡിയാക് , പീഡിയാട്രിക്‌സ്, ഓർത്തോ - ന്യൂറോ റീഹാബിലിറ്റേഷൻ, സൈക്കാട്രി വിഭാഗങ്ങളിലായി വിദഗ്ദ ഡോക്ടർമാരുടെ സേവനം ക്ലിനിക്കിൽ ലഭ്യമാണ്. 50 രൂപ മാത്രമാണ് ഫീസ്. ഒരു ഫ്രീ കൗൺസിലിംഗ് സെൻററും ഇതോടുബന്ധിച്ച് പ്രവർത്തനം ആരംഭിക്കുന്നുണ്ട്. വിവിധ തരത്തിൽ മാനസിക ബുദ്ധിമുട്ടനുഭവിക്കുന്നവർക്കുള്ള കൗൺസിലിംഗ് ഇവിടെ സൗജന്യമായി നൽകുന്നതാണ്. ചികിത്സ ആവശ്യമുള്ളവർക്ക് മെഹക്ക് ഫൗണ്ടേഷനുമായി ചേർന്ന് ചികിത്സാ സൗകര്യവും സൗജന്യമായി ഒരുക്കിയിട്ടുണ്ട്.
ആലപ്പുഴ KSDP യിൽ അവയവ മാറ്റ ശസ്ത്രക്രിയക്ക് വിധേയരായ രോഗികൾക്കുള്ള മരുന്ന് യഥാർത്ഥ വിലയുടെ 10% നിരക്കിൽ ഉല്പാദിപ്പിച്ച് വിതരണം ചെയ്യുമെന്ന് ഡോ.തോമസ് ഐസക്ക് അറിയിച്ചു.
കലവൂരിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ അഡ്വ. ആർ. റിയാസ് അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ.ജി.വേണുഗോപാൽ ഫ്രീ കൗൺസിലിംഗ് സെൻറർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.കെ.റ്റി.മാത്യു , ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീന സനൽകുമാർ, ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി. പി. എ. ജുമൈലത്ത്, പഞ്ചായത്ത് പ്രസിഡന്റ് മാരായ ശ്രീമതി.തങ്കമണി ഗോവിനാഥ്, ഇന്ദിരാ തിലകൻ, സി.പി.ഐ (എം) മണ്ണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി ശ്രീ.സി.കെ.രതികമാർ തുടങ്ങിയവർ സംസാരിച്ചു.
ട്രസ്റ്റ് ചെയർമാൻ ശ്രീ.പി.വിനീതൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജനറൽ കൺവീനർ ശ്രീ.റ്റി.എസ്.സുനീഷ് ദാസ് സ്വാഗതവും കൺവീനർ ഡോ.ബിന്ദു അനിൽ നന്ദിയും പറഞ്ഞു.
പാലിയേറ്റീവ് രംഗത്തെ സജീവ പ്രവർത്തകയും ക്ലിനിക്കൽ കൗൺസിലറുമായ ശ്രീമതി.ഗീത മണിലാൽ വൃക്ക ദാതാവും പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്ന യാജ്യമായ ശ്രീ.അജിത്ത് നാരങ്ങിൽ, അജിത്തിൽ നിന്നും വൃക്ക സ്വീകരിച്ച ശ്രീ.ഷാരോൺ എന്നിവരെ ചടങ്ങിൽ പ്രത്യേകം ആദരിച്ച് അനുമോദിച്ചു.
Click here to claim your Sponsored Listing.
Location
Telephone
Website
Address
Alappuzha
688538
Opening Hours
| Monday | 7am - 7pm |
| Tuesday | 7am - 7pm |
| Wednesday | 7am - 7pm |
| Thursday | 7am - 7pm |
| Friday | 7am - 7pm |
| Saturday | 7am - 5pm |
| Sunday | 7am - 12pm |